, മാവേലിക്കര: സബ്ജയിലിന്റെ മതില് ചാടി പ്രതി രക്ഷപ്പെട്ടു. ആയുധം കൈവശം വെച്ചതിനും ഭീഷണിപ്പെടുത്തിയതിനും യുവതിയോട് മോശമായി പെരുമാറിയതിനും തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വീട്ടില്‍ വിഷ്ണുവാണ് (26) രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. ജയിലിന്റെ തെക്കുഭാഗത്തെ മതില് ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മാവേലിക്കര മിനി സിവില്‍ സ്റ്റേഷനുമുന്നിലൂടെ മറ്റൊരാളിന്റെ ബൈക്കിന് പിന്നിലിരുന്ന് പോയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധന്‍ വൈകീട്ടാണ് വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തത്. രണ്ടു സംഭവങ്ങളിലാണ് ഇയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ച മുമ്പ് ശരത് എന്നയാളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാവിലെയാണ് രണ്ടാമത്തെ സംഭവം. യുവതിയോട് മോശമായി പെരുമാറുകയും യുവതിയുടെ സഹോദരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ രണ്ടുസംഭവങ്ങളുടെ പേരില്‍ ബുധനാഴ്ച ഉച്ചയോടെ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാള്‍ മുമ്പ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. പൊലീസ് തിരച്ചില്‍ തുടരുകയാണ്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.