ചവറ: മുൻവിരോധം മൂലം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. നീണ്ടകര പവിഴത്ത് വീട്ടിൽ ചിദംബരൻ മകൻ ആഘോഷാണ് (36) ചവറ പൊലീസിന്റെ പിടിയിലായത്. നീണ്ടകര സ്വദേശി തോംസണിനെ മാരകായുധമുപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതിയുടെ സുഹൃത്ത് രാഹുലിന്റെ നീണ്ടകര എസ്.എൻ കലുങ്കിന് സമീപമുള്ള കടയിൽ ജ്യൂസ് കുടിക്കാനെത്തിയ തോംസണിനെ മുൻവിരോധത്താൽ പ്രതികൾ സ്റ്റീൽ കത്തിക്ക് വെട്ടുകയും ചുറ്റിക കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
ഗുരുതര പരിക്കേറ്റ യുവാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അഘോഷിനെ പിടികൂടുകയായിരുന്നു. ഒളിവിൽപോയ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് ചവറ പൊലീസ് അറിയിച്ചു.
ചവറ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മദനൻ, ഷാജിഗണേഷൻ സി.പി.ഒ അനിൽ, ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.