കോതമംഗലം: യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40)നെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി പുത്തൻ പറമ്പിൽ പ്രിൻസ് പി. ജോർജ് (36) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
ബുധനാഴ്ച്ച രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു. കുത്തേറ്റ് റോഡിൽ വീണ പ്രിൻസിനെ ദിലീപും ദിലീപിന്‍റെ സഹോദരനും കൂടിയാണ് കോതമംഗലത്തുളള ആശുപത്രിയിൽ എത്തിച്ചത്.
ഇവർ തമ്മിൽ മുമ്പും വാക്കേറ്റമുണ്ടായിട്ടുണ്ട്. പാമ്പാടി വേളൂർ സ്വദേശിയായ പ്രിൻസ് പുതുപ്പാടിയിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. ദിലീപ് രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പ്രിൻസ് മരംവെട്ടു തൊഴിലാളിയും ദിലീപ് ഡ്രൈവറുമാണ്.
ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐമാരായ പി.ഡി. അനൂപ് മോൻ, ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രഘുനാഥ്, സാബു തുടങ്ങിയവരാണ് തുടരന്വേഷണം നടത്തിയത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.