തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ ആരോപണവിധേയനായ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി. സാജനെ സ്ഥലംമാറ്റി. സസ്പെൻഷൻ ശിപാർശയിൽ സംസ്ഥാനം കേന്ദ്രാനുമതി തേടുന്നതിനിടെയാണ് കൊല്ലം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കിയത്.
ഇതോടെ നടപടി സ്ഥലംമാറ്റത്തിലേക്ക് ഒതുക്കിയെന്ന ആരോപണം ഉയർന്നു. മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി എളുപ്പമാകില്ലെന്ന വാദം നിലനിൽക്കവെയാണിത്.
സാജനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച റിപ്പോർട്ട് മടക്കിയിരുന്നു. െഎ.എഫ്.എസ് കേഡർ ഉദ്യോഗസ്ഥനെതിരായ നടപടിയിൽ കേന്ദ്ര സർക്കാറിെൻറ അനുമതികൂടി വേണമെന്ന ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ കേന്ദ്രാനുമതിക്ക് ഫയൽ കൈമാറുകയും ചെയ്തു.
കേന്ദ്രത്തിെൻറ മറുപടി ലഭിക്കും മുമ്പാണ് സ്ഥലംമാറ്റം. മരംമുറി അന്വേഷണം വഴിതെറ്റിക്കാൻ സാജൻ ഇടപെെട്ടന്നും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരം കടത്തിനുശേഷം ഇൻസ്പെക്ഷൻ ആൻഡ് ഇവാല്വേഷൻ വിങ്ങിെൻറ താൽക്കാലിക ചുമതലയിലിരുന്നപ്പോഴാണ് മേപ്പാടി റേഞ്ച് ഓഫിസർക്കെതിരെ സാജൻ റിപ്പോർട്ട് നൽകിയത്.
മുട്ടിൽ മരംകൊള്ള തടഞ്ഞതിെൻറ വൈരാഗ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറും അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അതെല്ലാം മറച്ചുപിടിച്ചാണ് നടപടി സ്ഥലംമാറ്റത്തിലൊതുക്കിയതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.