രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍ വെച്ച് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. 26-ാം മൈലിലെ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് പോയ ആംബുലന്‍സ് ആണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്.

ഇന്ന് പുലര്‍ച്ചെ നാലിന് പൊന്‍കുന്നത്ത് പി.പി. റോഡിലായിരുന്നു അപകടം. വീടിന്റെ ഭിത്തി തകര്‍ത്ത ആംബുലൻസ് വട്ടം കറങ്ങി റോഡിൽ മറിയുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപെട്ടു. പരിക്കേറ്റ രോഗിയെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, രോഗി കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ. രാജു (62) ആശുപത്രിയില്‍ വെച്ച് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രാജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് അപകടം സംഭവിച്ചത്.

Tags:    
News Summary - The ambulance carrying the patient crashed into the house in Kanjirappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.