ബാറുടമകൾ പണം പിരിച്ചില്ലെന്ന വാദം തെറ്റ്; തെളിവ് പുറത്തുവിട്ട് ബിജു രമേശ്

തിരുവനന്തപുരം: ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. സുനില്‍ കുമാറിന്‍റെ വാദം തള്ളി ബാറുടമ ബിജു രമേശ്. സുനിൽകുമാറിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും ബിജു രമേശ് പുറത്തുവിട്ടു. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് ബിജു രമേശ് പുറത്ത് വിട്ടത്.

ബാര്‍ ഉടമകള്‍ പണം പിരിക്കുമ്പോള്‍ വി. സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജു രമേശ് ഉന്നയിച്ചത്. ബാറുടമകൾ പിരിച്ച പണം രമേശ് ചെന്നിത്തലക്ക് നൽകിയെന്നും ഇതേക്കുറിച്ച് പൊലീസിനോട് പറയരുതെന്ന് രമേശ് ചെന്നിത്തല അപേക്ഷിച്ചെന്നുമായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.

എന്നാൽ ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ കുമാര്‍ പറഞ്ഞത്. 

Tags:    
News Summary - The argument that bar owners did not collect money is false; Biju Ramesh releases evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.