ചെറുവത്തുർ: ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയുടെ മുന്നിലുള്ള ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ നേരിടുന്ന പ്രയാസം ഏറെയാണ്. ഇതുമൂലം ജനങ്ങൾ ഏറെ കഷ്ടപ്പെടുന്നത് നാട്ടുകാർ അധികൃതരെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.
അതോടെ ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളികൾ റോഡിൽ തങ്ങൾക്കാവുന്ന വിധം പ്രത്യേക സീബ്രാലൈൻ വരച്ചു. ആശുപത്രിയിൽ നിന്നിറങ്ങി ബസ് സ്റ്റാൻഡിൽ എത്തണമെങ്കിൽ ദേശീയപാത മുറിച്ചുകടക്കണം. സീബ്രലൈൻ അത്യാവശ്യമായ ഈ സ്ഥലത്ത് സൗകര്യം ഇല്ലാത്തതിനാൽ രോഗികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
എറെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയായ ദേശീയ പാതയിൽ ലൈൻ വരച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള തൊഴിലാളികുടെ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.