കൊച്ചി: ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. പരാതി തിരുത്തി നൽകണമെന്ന് നടിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണം ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം. ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്ന് ബാർ കൗൺസിൽ ചെയര്‍മാന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി നടി ബാർ കൗൺസിലിലെത്തിയത്. അഭിഭാഷകരും ദിലീപും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുയെന്നാണ് നടിയുടെ പരാതി. ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് നടി പരാതി നൽകിയത്. പരാതിയിലെ പിഴവുകൾ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബാർ കൗൺസിൽ ചെയര്‍മാന്‍ പറഞ്ഞു.
പരാതിയില്‍ നിരവധി പിഴവുകളുണ്ട്. തെറ്റുകള്‍ തിരുത്താതെ പരാതി പരിഗണിക്കില്ല. ഇമെയിലായി പരാതി നല്‍കിയാല്‍ സ്വീകരിക്കാനാവില്ലെന്നും രേഖാമൂലം സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ മറുപടി നല്‍കി. പരാതിയുടെ 30 പകര്‍പ്പും 2,500 രൂപ ഫീസും അടക്കണമെന്നും ബാര്‍ കൗണ്‍സില്‍ അതിജീവിതയോട് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ആക്ട് പ്രകാരമുള്ള ചട്ടലംഘനം കണ്ടെത്തിയാല്‍ പരാതി അച്ചടക്ക് സമിതിക്ക് കൈമാറുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി.
രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച് സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണ്. തുടങ്ങിയ കാര്യങ്ങളും നടി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.