കോട്ടയം: കണമലയില്‍ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.
വെടിവെച്ചു കൊല്ലാമെന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണം. ഇതില്‍ വനംവകുപ്പിനും പൊലീസിനും ആശയക്കുഴപ്പം ഉണ്ടായത് ശരിയല്ല. റവന്യൂഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പൂര്‍ണമായ അധികാരം കലക്ടര്‍ക്കാണ്. ഇത്തരം ദുരന്തങ്ങളില്‍ നടപടിയെടുക്കാന്‍ ഉന്നതതല സമിതി വേണമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്ന ആവശ്യവുമായി കണമലയിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.