തിരുവനന്തപുരം: പതിനഞ്ചോളം മണ്ഡലങ്ങളിൽ പ്രവര്‍ത്തനം ഊർജിതമാക്കാന്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിെൻറ നിർദേശം. കാൽലക്ഷത്തിലധികം വോട്ടുകളുണ്ടെന്ന് കരുതുന്ന 50 ഒാളം മണ്ഡലങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
ഇതിൽനിന്ന് ഏറെ സാധ്യതയുള്ള 15 മണ്ഡലങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനാണ് നിർദേശം. ഇവിടങ്ങളിൽ കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരെ പെങ്കടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കാട്ടാക്കട, തിരുവനന്തപുരം സെൻട്രൽ, മഞ്ചേശ്വരം, പാലക്കാട്, കോന്നി, അടൂര്‍, ചാത്തന്നൂർ, തൃശൂർ ടൗൺ, കൊടുങ്ങല്ലൂർ തുടങ്ങി 15 മണ്ഡലങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുക. ഈ മണ്ഡലങ്ങളിൽ അമിത് ഷാ, രാജ്നാഥ്സിങ്, നിർമല സീതാരാമൻ, ജെ.പി. നദ്ദ ഉള്‍പ്പെടെ നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ സംഘടിപ്പിക്കും.
ആവശ്യമെങ്കിൽ പ്രധാനമന്ത്രി നേരന്ദ്ര മോദി തന്നെ പ്രചാരണത്തിനിറങ്ങുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ട്. നേമത്ത് കുമ്മനം സ്ഥാനാർഥിയാകുമെന്ന നിലയിലാണ് പ്രചാരണം. വട്ടിയൂർക്കാവിൽ വി.വി. രാജേഷ്, കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയിൽ കരമന ജയൻ എന്നിവർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.