ഇരിക്കൂർ നിടുവള്ളൂർ പുഴയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഇരിക്കൂർ: ഇരിക്കൂർ നിടുവള്ളൂർ പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എരുവേശ്ശി സ്വദേശിയും തലശ്ശേരി സർക്കാർ ആശുപത്രിയിലെ ജീവനക്കാരനുമായ തേജസിനെയാണ് പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേജസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇരിക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ മീൻ പിടിക്കാൻ പോയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.

ഇരിക്കൂർ എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    
News Summary - The body of a youth was found in Irikkur Niduvaloor river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.