ഷാർജയിൽ നിര്യാതനായ 13കാരന്‍റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും

അങ്കമാലി: ഷാർജയിൽ നിര്യാതനായ 13കാരന്‍റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബിയുടെയും ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്.

ബുധനാഴ്ച വൈകിട്ട് സ്കൂൾവിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും താമസിയാതെ കിടക്കയിൽ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണ കാരണമെന്നാണ് സൂചന.

ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തും. തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ ഉച്ചക്ക് 12 വരെ പൊതുദർശനത്തിന് വക്കും. തുടർന്ന് തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം വൈകിട്ട് 3.30ന് തൊടുപുഴ നൈനാർപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരി: നൗറിൻ നഫീസ.

Tags:    
News Summary - The body of the 13-year-old who died in Sharjah will be brought home on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.