കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

നേമം: കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്നാണ് യുവാവിനെ കാണാതായത്. വയല്‍നികത്തിയ വീട്ടില്‍ ജയന്‍ രഞ്ജിനി ദമ്പതികളുടെ മകന്‍ ആദര്‍ശ് (20) ആണ് മരിച്ചത്. വെള്ളായണി കായലിന്റെ ഭാഗത്തുനിന്ന് മത്സ്യ തൊഴിലാളികളാണ് കായയിൽ ഒഴുകുന്ന മൃതദേഹം ആദ്യം കണ്ടത്.

ചാക്കുകെട്ടാണെന്ന് കരുതി അവർ തിരിച്ചു പോയി. വൈകുന്നേരമായപ്പോള്‍ അസഹ്യമായ ഗന്ധം വന്നതോടെ വീണ്ടും നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതിനാല്‍ ജീര്‍ണ്ണിച്ച നിലയിലായിരുന്നു. കൈയില്‍ കുത്തിയിരുന്ന ടാറ്റുവും തലമുടിയും കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.