കുളമാവ് ഡാമില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദ്ദേഹം കണ്ടെത്തി

ചെറുതോണി: കുളമാവ് അണകെട്ടില്‍ മീന്‍ പിടിക്കുവാന്‍ പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെയും മൃതദ്ദേഹം കണ്ടെത്തി. ബിനു കെ.കെയുടെ മൃതദ്ദേഹമാണ് രാവിലെ 9.30യോടെ വേങ്ങാനം തലയ്ക്കൽ ഭാഗത്ത്‌ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും.

മത്സ്യബന്ധനത്തിനായി കുളമാവ് അണകെട്ടില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു കെ.കെ. (38), സഹോദരന്‍ ബിനു കെ.കെ. (36) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ മുതൽ കാണാതായത്. ബിജു കെ.കെയുടെ മൃതദ്ദേഹം തിങ്കളാഴ്ച അണകെട്ടില്‍ നിന്ന് കിട്ടിയിരുന്നു.

Tags:    
News Summary - The body of the second missing person has been found in Kulamavu Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.