representational image

ഓട്ടത്തിനിടെ ഗുഡ്സ് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു

എറണാകുളം: എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ ബോഗികൾ ഓട്ടത്തിനിടെ വേർപെട്ടു. ബോഗികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലോക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമായത്.

രാത്രി എട്ടരയോടെ വട്ടേക്കുന്നം ജുമുഅ മസ്ജിദിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. എൻഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടു പോവുകയും വേർപെട്ട ബോഗികൾ പാളത്തിൽ കിടക്കുകയും ചെയ്തു. വിവരമറിഞ്ഞ റെയിൽവേ അധികൃതർ എത്തി തകരാർ പരിഹരിച്ചു. 

Tags:    
News Summary - The bogies of the goods train were separated in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.