മൂന്നംഗ സംഘം ബോംബെറിഞ്ഞ് യുവാവിന്‍റെ കാൽ തകർത്ത സംഭവം; പ്രതികളുടെ വീട്ടിൽ നിന്ന് ബോംബുകൾ കണ്ടെത്തി

കഴക്കൂട്ടം: കഴക്കൂട്ടത്ത് മൂന്നംഗ സംഘം യുവാവിന്റെ കാൽ തകർത്ത സംഭവത്തിൽ പിടിയിലായ പ്രതികളുടെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തി. അന്വേഷണത്തിൽ നാടൻ ബോംബുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കേസിലെ നാലാം പ്രതി ലിയോൺ ജോൺസന്റെയും അഞ്ചാം പ്രതി വിജീഷിന്റെയും വീടുകളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തത്.

ലിയോൺ ജോൺസന്റെ തുമ്പയിലെ വീട്ടിലും വിജീഷിന്റെ കഴക്കൂട്ടത്തെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. വിജീഷിന്റെ വീടിന് സമീപം കരിയിലകൾക്കിടയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ലിയോൺ ജോൺസന്റെ വീടിനോട് ചേർന്ന ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ബോംബുകൾ സൂക്ഷിച്ചിരിന്ന സ്ഥലങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ബോംബുകൾ നിർവീര്യമാക്കി. സ്ഥലത്ത് ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഏപ്രിൽ ഏഴിന് രാത്രിയാണ് വീടിന് സമീപം സംസാരിച്ചു നിന്ന സുഹൃത്തുക്കൾക്ക് നേരെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ബോംബെറിഞ്ഞത്. ബോംബ് പതിച്ച് കാലിൽ ഗുരുതര പരിക്കേറ്റ രാജൻ ക്ലീറ്റസ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - The bombs were found in the house of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.