വ്യാപാരി വീടിന് മുകളിൽനിന്ന് വീണ് മരിച്ചു

വാടാനപ്പള്ളി (തൃശൂർ): വീടിന് മുകളിൽനിന്ന് വീണ വ്യാപാരി മരിച്ചു. കണ്ടശ്ശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രഡേഴ്സ് ഉടമയും അരിമ്പൂർ കൈമഠത്തിൽ അന്തോണിയുടെ മകനുമായ ആന്റോ (65) ആണ് മരിച്ചത്.

രാവിലെ വീടിന് മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ കയറിയപ്പോൾ വഴുതി വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാൻസിയാണ് ഭാര്യ. മക്കൾ: അഖില, അമൽ.

Tags:    
News Summary - The businessman died after falling from the top of his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.