വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ജോലി നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം : സൈനിക സേവനത്തിനിടെ 26.04.2000 ൽ ജമ്മുകാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലാൻസ് നായിക്ക് സൈമൺ ജെയുടെ മകൾ സൗമ്യക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകാൻ തീരുമാനിച്ചു.ആർമി ഓഫീസിൽ നിന്ന് ആട്രിബ്യുട്ടബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ 21വർഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അം​ഗീകരിച്ച് പ്രത്യേക കേസായി പരി​ഗണിച്ചാണ് നിയമനം.

ശിക്ഷാ ഇളവ്

ആസാദി കാ അമൃത് മഹോൽസവ് ആഘോഷത്തിന്റെ ഭാ​ഗമായി രണ്ടാം ഘട്ടത്തിൽ പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കി 33 പേർക്ക് ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാ​ഗിച്ച് അകാല വിടുതൽ അനുവദിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അം​ഗീകരിച്ചാണ് തീരുമാനം.

നഷ്ടപരിഹാരം

കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിൽ നീണ്ടകര അഴിമുഖത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഊന്നി / കുറ്റിവലകൾ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി ഒരു കോടി 13 ലക്ഷം രൂപ അനുവദിച്ചു. 38 ഊന്നി / കുറ്റിവല ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഈ പ്രദേശത്ത് ഇനി ഊന്നി / കുറ്റിവലകൾ സ്ഥാപിക്കപ്പെടുന്നില്ല എന്ന് ഫിഷറീസ്-ജലവിഭവ വകുപ്പുകൾ ഉറപ്പു വരുത്തണം എന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണത്തിനും നിയമാവലിക്കും അം​ഗീകാരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (Memorandum of Association), നിയമാവലി (Rules & Regulations) എന്നിവയ്ക്ക് അംഗീകാരം നൽകി. ​ഗവേർണിങ് കൗൺസിലിൽ സർക്കാർ നോമിനികളായി വില്യം ഹാൾ (യുണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ സ്കൂൾ ഓഫ് മെഡിസിൻ വിഭാ​ഗം പ്രൊഫസർ, സീനിയർ ഉപദേഷ്ടാവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി), എം സി ദത്തൻ, പ്രൊഫ. എം രാധാകൃഷ്ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂർത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബർ, ഡോ. ജേക്കബ് ജോൺ എന്നിവരെ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നതിന് എട്ട് അം​ഗങ്ങളെയും ഉൾപ്പെടുത്തി.

സർക്കാർ ​ഗ്യാരന്റി

ദേശീയ സഫായി കർമ്മചാരി ധനകാര്യ വികസന കോർപ്പറേഷൻറെ (NSKFDC) പദ്ധതികൾ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിച്ചു. സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി എസ്. അനിൽ ദാസിന് വ്യവസ്ഥകൾക്ക് വിധേയമായി പുനർനിയമനം നൽകാനും മന്ത്രിസഭയോഗം  തീരുമാനിച്ചു.


Tags:    
News Summary - The cabinet decided to give a job to the wife of a martyred soldier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.