കപ്പിത്താനെ കാണാനില്ല; പെയ്ന്‍റിങ് പങ്കുവെച്ച് ജോയ്മാത്യുവിന്‍റെ പരിഹാസം

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനം പരാജയപ്പെട്ടെന്ന വിമർശനം നേരിട്ടുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ട്രോളിക്കൊണ്ട് നടൻ ജോയ്മാത്യുവിന്‍റെ പോസ്റ്റ്. കപ്പിത്താനില്ലാത്ത കപ്പലിന്‍റെ ചിത്രമാണ് ഫേസ്ബുക്കിലൂടെ ജോയ്മാത്യു പങ്കുവെച്ചത്.

പ്രശസ്ത ജർമൻ–ഡാനിഷ് ചിത്രകാരനായ എമിൽ നോൾഡെയുടെ പെയിന്‍റിങ് ആണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഈസ് മിസിങ് എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്.

പോസ്റ്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. 



Tags:    
News Summary - The captain is missing; Joy Mathew's mockery of sharing the painting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.