ചേർത്തല: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കണിച്ചുകുളങ്ങര–ചെത്തി റോഡിൽ പടവൂർ ജങ്ഷന് സമീപം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ (64) കാറാണ് കത്തിനശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇവർ ഉടൻ നിർത്തി പുറത്തിറങ്ങിയതിനാലാണ് രക്ഷപ്പെട്ടത്.
ഇന്ദിര പൊക്ലാശേരിയിലെ കുടുംബവീട്ടിൽ പോയി മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വർഷം പഴക്കമുള്ളതാണ് കാർ. ചേർത്തലയിൽനിന്ന് അഗ്നിരക്ഷ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി. കാർ വിശദമായി പരിശോധിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.