വർക്കല: പാപനാശം ബീച്ചിന് സമീപം വിനോദ സഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു. ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് മുന്നിലെ റോഡിലൂടെ മുന്നോട്ടുപോകവെയാണ് കാർ ആണ് അപകടത്തിപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് മുന്നിലെ ചെറിയ ഇടറോഡിലൂടെ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ഹെലിപാഡിൽ നിന്നും ബീച്ചിലേക്ക് പോകാനായി ഗൂഗിൾ മാപ്പ് നോക്കിയാണ് യുവാക്കൾ ഇടറോഡിലൂടെ കാർ ഓടിച്ചു പോയത്. റോഡിന് സമാനമായ വീതിയുണ്ടെങ്കിലും ഇത് നടപ്പാതയാണെന്നും ബീച്ചിന് മുന്നിൽ റോഡ് അവസാനിക്കുന്നിടത്ത് പടിക്കെട്ടുകൾ ഉണ്ടെന്നും യുവാക്കൾക്ക് അറിയുമായിരുന്നില്ല.
ഇറക്കം ഇറങ്ങിച്ചെന്ന കാർ പടിക്കെട്ടുകളിൽ കുടുങ്ങി നിന്നു. അപകടത്തിൽ ആർക്കും ഉണ്ടായില്ല. ബീച്ചീലേക്കുള്ള വഴിയായി ഗൂഗിൽ മാപ് നിർദേശിച്ച പ്രകാരം യുവാക്കൾ കാർ ഓടിച്ചു പോകുകയായിരുന്നു.
തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തിരുവനന്തപുരത്തു നിന്നും ക്രയിൻ എത്തിച്ചാണ് കാർ തിരികെ റോഡിലേക്ക് കയറ്റിയത്. രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് യുവാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.