വിസ്മയയെയും സഹോദരനെയും കിരൺ മർദിച്ച കേസ് വീണ്ടും അന്വേഷിക്കണം -ത്രിവിക്രമൻ നായർ

കൊല്ലം: ജനുവരി രണ്ടാം തീയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പിലാക്കിയതെന്നും ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞു.

വിസ്മയയെയും സഹോദരനെയും മർദിച്ച കിരണിനെ സി.ഐ ശകാരിച്ചിരുന്നു. കൂടാതെ, ഇതി അതിക്രമങ്ങൾ കാണിക്കില്ലെന്ന് കിരണിനെ കൊണ്ട് എഴുതിവെപ്പിച്ചിരുന്നു. അതിക്രമങ്ങൾ കാണിച്ചാൽ കിരണിനെ അകത്താക്കുമെന്ന് സി.ഐ തങ്ങൾക്ക് ഉറപ്പുനൽകിയിരുന്നതായും ത്രിവിക്രമൻ വ്യക്തമാക്കി.

വിസ്മയയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. സർക്കാറിൽ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.

ഭ​ർ​തൃ​വീ​ട്ടി​ൽ വി​സ്മ​യ വി. ​നാ​യ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലായ ഭർത്താവ് എ​സ്. കി​ര​ൺ ​കു​മാർ റിമാൻഡിലാണ്. ഗാ​ർ​ഹി​ക പീ​ഡ​ന​നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട്ടി​​െലത്തിച്ച്​ തെ​ളി​വെ​ടു​ത്തു. കൊ​ല്ലം എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ൽ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ കി​ര​ണിനെ സ​ർ​വി​സി​ൽ ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിട്ടുണ്ട്.

സം​ഭ​വ​ ദി​വ​സം വി​സ്മ​യ​യെ മ​ർ​ദി​ച്ചി​ല്ലെ​ന്നാ​ണ് കിരൺ ന​ൽ​കി​യ മൊ​ഴി. പു​ല​ർ​ച്ച ര​ണ്ടോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. ഇ​തു​കേ​ട്ട് മാ​താ​പി​താ​ക്ക​ളെ​ത്തി സം​സാ​രി​ച്ചു. വി​സ്മ​യ വീ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ കൊ​ണ്ടു​വി​ടാ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കി​. ഇ​തി​നി​ടെ വി​സ്മ​യ ശു​ചി​മു​റി​യി​ൽ ക​യ​റി.

ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ​തു​ട​ർ​ന്ന് ക​ത​ക്​ ച​വി​ട്ടി​ത്തു​റ​ന്നപ്പോ​ൾ തൂ​ങ്ങി ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച മ​ർ​ദ​ന​ത്തിന്‍റെ പാ​ടു​ക​ൾ ര​ണ്ടു​മാ​സം മു​മ്പു​ള്ള​താണെ​ന്നും കി​ര​ൺ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പ​ന്ത​ളം മ​ന്നം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി.​എ.​എം.​എ​സ് അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു വി​സ്മ​യ.

Tags:    
News Summary - The case of Kiran beating up Vismaya and her brother should be re-investigated - Trivikraman Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.