കാഞ്ഞങ്ങാട്: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചുമട്ടുതൊഴിലാളിയായ മൗക്കോട്ടെ കെ. വി. പ്രദീപനെ (40) കൊലപ്പെടുത്തിയ കേസിൽ പൈനാപ്പള്ളി റെജി എന്ന ജോണിനെ (55)യാണ് റിമാൻഡ് ചെയ്തത്.
ശനിയാഴ്ച രാത്രി ഏഴോടെ മൗക്കോട് ടൗണിന് സമീപത്തുവെച്ചാണ് ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രവർത്തകനായ പ്രദീപനെ സുഹൃ ത്തായ റെജി കുത്തിയത്. സംഭവത്തിനുശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ഹോസ്ദുർഗ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത് .കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഫോറൻസിക് സംഘം സംഭവസ്ഥ ലത്തെത്തി തെളിവ് ശേഖരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൗക്കോട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.