കയ്പമംഗലം: മൂന്നുപീടികയിൽ പടക്ക കച്ചവടം നടത്തിയിരുന്ന സ്ഥലത്ത് അക്രമം നടത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസിനെയാണ് (24) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. വിഷു ദിനത്തിൽ സുഹൃത്തിന്റെ പടക്ക കച്ചവട സ്ഥലത്തുനിന്നിരുന്ന പെരിഞ്ഞനം പത്രമുക്ക് സ്വദേശി കാരിക്കുറ്റി വീട്ടിൽ സുധീഷിന് കുത്തേറ്റത്.
ബൈക്കിലെത്തിയ ഇജാസും അജ്മലും പടക്കം വാങ്ങുകയും പൈസയെ ചൊല്ലി പടക്ക കച്ചവടം നടത്തിയിരുന്നയാളുമായി വാക്കുതർക്കം ഉണ്ടാവുകയും തടയാനെത്തിയ സുധീഷിനെ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതി അജ്മൽ ഒളിവിലാണ്.
പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐമാരായ എൻ. പ്രദീപ്, ബിജു, സീനിയർ സി.പി.ഒമാരായ മുഹമ്മദ് റാഫി, സുനിൽ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.