ആലുവ: വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ജില്ല പൊലീസ് മേധാവിയാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈ.എസ്.പി വി. രാജീവിെൻറ നേതൃത്വത്തിലായിരിക്കും അന്വേഷണം. അന്വേഷണ ചുമതലയുണ്ടായിരുന്ന എടത്തല സി.ഐ പി.ജെ. നോബിൾ കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി.
പ്രതിയായ മരട് സെൻറ് മേരീസ് മദ്ലേനിയൻ ദേവാലയത്തിലെ സഹവികാരിയും വരാപ്പുഴ സ്വദേശിയുമായ സിബി വർഗീസ് (33) ഒളിവിലാണ്. പ്രതി സഭാ വിശ്വാസങ്ങൾ കളങ്കപ്പെടുത്തുന്ന മറ്റ് പ്രവൃത്തികളിലും ഏർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ സഭാചട്ടങ്ങൾ അനുവദിക്കാത്ത സന്യാസ സമൂഹത്തിൽ അംഗമായ വൈദികൻ ഒരു യുവതിയുമായി ഏറെക്കാലമായി അടുപ്പത്തിലാണെന്നാണ് പറയപ്പെടുന്നത്.
കുഴിവേലിപ്പടിയിൽ 8500 രൂപക്ക് വീട് വാടകക്കെടുത്ത് എട്ട് മാസത്തോളം യുവതിയെ പാർപ്പിച്ചിരുന്നു. ഇവിടെയെത്തുമ്പോൾ പാൻറ്സും ഷർട്ടും ധരിക്കുന്നതിനാൽ കെട്ടിട ഉടമക്കും അയൽവാസികൾക്കും ഇയാൾ വൈദികനാണെന്ന് അറിയില്ലായിരുന്നു. നാലുവയസ്സുകാരിയെ രണ്ടുതവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് നൽകിയ രഹസ്യമൊഴിയെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് എടത്തല പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.