സി.ബി.ഐ അന്വേഷണം വേണം, വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കാണും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പീഡന കേ​സി​ൽ സി​.ബി​.ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. നീ​തി കി​ട്ടു​ംവ​രെ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും അവർ വ്യ​ക്ത​മാ​ക്കി. സി​.ബി​.ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. പൊ​ലീ​സി​നും പ്രോ​സി​ക്യൂ​സി​ഷ​നും വീ​ഴ്ച്ച പ​റ്റി. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് വാ​യി​ച്ച് കേ​ൾ​പ്പി​ച്ചി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ പറഞ്ഞു.

വാ​ള​യാ​ർ പീ​ഡ​ന കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സി​ൽ പു​ന​ർ വി​ചാ​ര​ണ ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശി​ച്ച കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ൽ വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

പ്രതികളെ വെറുതെ വിട്ട നടപടി റദ്ദ് ചെയ്ത ഹൈകോടതി കേസിൽ പുനർ വിചാരണ നടത്താൻ നിർദ്ദേശിച്ചു. തുടരന്വേഷണം ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ സർക്കാറിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ആത്മഹത്യയിൽ പൊലീസിന്‍റെ പ്രാരംഭ ഘട്ടം മുതലുള്ള അന്വേഷണം അവജ്ഞ ഉണ്ടാക്കുന്നതാണെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

കേസിൽ വെറുതെ വിട്ട വി മധു, എം മധു, ഷിജു എന്നി പ്രതികളോട് ഈ മാസം 20- ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.