ന്യൂഡൽഹി: ഇസ്രായേലിനെ ശക്തമായി പിന്തുണക്കുമ്പോൾ ഫലസ്തീൻ ജനതക്കുവേണ്ടിയുള്ള ഇന്ത്യയുടെ പരമ്പരാഗത നിലപാട് കേന്ദ്രസർക്കാർ മറന്നുകളയരുതെന്ന് പ്രമുഖ നയതന്ത്രജ്ഞനും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ഹമാസ് നടത്തിയ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് ഇരയാകേണ്ടിവന്ന ഇസ്രായേലിനെ അസന്ദിഗ്ധമായി പിന്തുണക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിട്ടുള്ളത്. അതിനപ്പുറത്തേക്ക് കേന്ദ്രസർക്കാർ കടന്നിട്ടില്ല.
ഇന്ത്യയുടെ പരമ്പരാഗത നിലപാട് പ്രകടമാക്കിയിട്ടില്ല. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പിന്തുണയും നെഹ്റുവിന്റെ കാലം മുതൽ ഇന്ത്യ പ്രകടിപ്പിച്ചു പോരുന്നതാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വിശാല കാഴ്ചപ്പാട് ആവർത്തിച്ച് വ്യക്തമാക്കേണ്ട സന്ദർഭമാണിത്. സുരക്ഷിതമായ അതിർത്തികൾക്കുള്ളിൽ സമാധാനത്തോടെയും സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം ഇസ്രായേൽ, ഫലസ്തീൻ ജനതകൾക്ക് ഒരുപോലെയുണ്ട് എന്നതാണ് ആ നയം. ഭീകര ഗ്രൂപ്പുകൾ ഫലസ്തീനെ പ്രതിനിധാനം ചെയ്യുന്നില്ല. അധിനിവേശവും മനുഷ്യത്വഹീനമായ ചെയ്തികളുമാണ് ഇസ്രായേൽ നടത്തുന്നത് -തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.