തിരുവനന്തപുരം: കുട്ടികൾക്ക് മുതിർന്നവരെപ്പോലെ പരിപക്വമായ രീതിയിൽ കാര്യങ്ങൾ കാണാൻ ചിലപ്പോൾ കഴിഞ്ഞുകൊള്ളണമെന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു. സംസ്കൃത കോളജിൽ ഗവർണർക്കെതിരെ ബാനർ കെട്ടിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
രാവിലെ സംസ്കൃത കോളജിലെത്തിയ തന്നോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. അപ്പോൾ തന്നെ യൂനിയൻ ചെയർമാനോട് അത് നീക്കം ചെയ്യാൻ പറഞ്ഞു. അവർ അത് നീക്കി. കുട്ടികൾ പ്രതികരിക്കുന്നത് അവരുടെ പ്രായത്തിന്‍റെ പ്രത്യേകത അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.