ആർ. ശ്രീലേഖ സർവീസിൽ ഉള്ളപ്പോൾ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസിനെ സംബന്ധിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ചാനൽ അഭിമുഖത്തിലെ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീലേഖ പൊലീസ് സർവീസിൽ ഉള്ളപ്പോൾ ഒരു പരാതിയും പറഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഏത് ഘട്ടത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും തെറ്റായ സമീപനം സർക്കാറിൽ നിന്ന് ഉണ്ടായതായും ശ്രീലേഖ പറഞ്ഞിട്ടില്ല. അവർക്കുള്ള ആഗ്രഹം അവർ പറഞ്ഞിട്ടുണ്ട്. ഏതൊരു പൊലീസ് ഓഫീസർക്കും ഉണ്ടാകുന്ന ആഗ്രഹമാണിത്. ആ ആഗ്രഹം അവർ പറഞ്ഞതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ സമീപനം സർക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ശ്രീലേഖ പരാമർശിച്ചതായി കാണുന്നില്ല. അവർ അപമാനം സഹിച്ചെന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്ന് പറഞ്ഞിട്ടില്ല. കാലഘട്ടവും അവ്യക്തവുമാണ്. എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ശ്രീലേഖ തന്നെയാണ്.

ഇക്കാര്യത്തിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവരെയും ഇപ്പോഴുള്ളവരെയും ശ്രീലേഖ പരാമർശിച്ചിട്ടില്ല. പൊലീസിൽ ലിംഗവിവേചനമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചോദ്യോത്തരവേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പൊലീസ് സേനക്കെതിരെ ആർ. ശ്രീലേഖ ചാനൽ അഭിമുഖത്തിലെ പരാമർശങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സർക്കാറിൽ നിന്നും സേനയിൽ നിന്നും അപമാനം നേരിട്ടെന്ന് ചാനൽ അഭിമുഖത്തിൽ പറഞ്ഞതായി തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - The CM said that no complaint was lodged while R. Sreelekha was in service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.