കൺസ്യൂമർ ഫെഡിലെ പരിശോധനയിൽ ​ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് സഹകരണ വകുപ്പ്

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി സഹകരണ വകുപ്പ്. പ്രതിദിനം ഏതാണ്ട് 15 കോടിയോളം രൂപയുടെ വിൽപ്പനയും വാങ്ങലും നടക്കുന്ന സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. എന്നാൽ, ഇത്രയധികം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥാപനത്തിൽ കഴിഞ്ഞ ആറ് വർഷമായി ഓഡിറ്റിങ്ങ് നടന്നിട്ടില്ല. എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വിൽപ്പന നടത്തിയെന്നോ കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.

കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന സൂചനയാണ് സഹകരണ വകുപ്പ് നൽകുന്നത്. ക്രമക്കേടുകളിൽ അതിവേഗത്തിൽ നടപടി എടുക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബസിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും വകുപ്പ് പരിശോധനയിൽ കണ്ടെത്തി. സബ്സിഡി വിപണന കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ പരിശോധനകൾ നടക്കാറില്ല. ഔട്ട് ലെറ്റുകൾ പ്രവര്‍ത്തിക്കുന്നതെല്ലാം ചട്ടം ലംഘിച്ചാണ്. എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം.

ഏറ്റവും ഒടുവിൽ ഓഡിറ്റിങ് നടന്നത് 2016- 17 സാമ്പത്തിക വർഷത്തിലാണ്. 276 കരാറുകളുടെ വിവരങ്ങൾ പരിശോധിച്ച സഹകരണ വകുപ്പ് കണ്ടെത്തിയത് അടിമുടി ചട്ടലംഘനം. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴിയുണ്ടായിയെന്നാണ് കണ്ടെത്തൽ.

Tags:    
News Summary - The Co-operative Department has found serious irregularities in the inspection of the Consumer Fed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.