കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പരാതി ചീഫ് വിജിലൻസ് ഓഫിസർ അന്വേഷിക്കും. അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ നിയമവിരുദ്ധമായി പി.ആർ കമ്പനി മാനേജറായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നൽകിയ പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമീഷൻ ഉത്തരവിട്ടു.
വിദേശകാര്യ വകുപ്പിെൻറ ചീഫ് വിജിലൻസ് ഓഫിസർക്കാണ് അന്വേഷണച്ചുമതല. പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്. ക്രമവിരുദ്ധമായി യുവതിയെ യോഗത്തിൽ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും അഴിമതിയും പ്രോട്ടോകോൾ ലംഘനവുമാണെന്നും സംഭവം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.