ആലപ്പുഴ: ദേശീയപാത 66ലെ അരൂർ-ചേർത്തല ഭാഗത്തെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് താൻ നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്ന് എ.എം. ആരിഫ് എം.പി. മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെയല്ല തന്‍റെ കത്ത്. 100 ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു സുധാകരനെന്നും ആരിഫ് പറഞ്ഞു.
ദേശീയപാതയുടെ പുനർനിർമാണത്തിൽ അഴിമതി നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അപാകതകൾ ജി.സുധാകരൻ അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം അതിൽ നടപടി എടുക്കുമായിരുന്നു. പാർട്ടിയിൽ സുധാകരനെതിരെ ഒരു അേന്വഷണവും നടക്കുന്നില്ല. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംബന്ധിച്ചാണ് അന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആരിഫിന്‍റെ കത്ത് കിട്ടിയ വിവരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. നിർദേശങ്ങളോടെ കത്ത് കേന്ദ്രസർക്കാറിന് കൈമാറിയിട്ടുണ്ട്. മുൻ പൊതുമരാമത്ത് മന്ത്രിക്കോ വകുപ്പിനോ ഇക്കാര്യത്തിൽ ബന്ധമില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.