തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പണി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സർക്കാറിെൻറ ഒന്നാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രേക്ക് വാട്ടര്‍ നിർമാണവും ലാൻഡ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കാര്‍ഗോ ടെര്‍മിനല്‍ പ്രധാന ക്രൂചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സി.എന്‍.ജി-വൈദ്യുതി ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടും മാനേജ്മെന്റ് തലത്തില്‍ പുനഃസംഘടിപ്പിച്ചും കെ.എസ്.ആര്.ടി.സിയെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണപരവും സാമ്പത്തികപരവുമായി നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ബസുകളുടെ മൈലേജ്, അവയുടെ ഉപയോഗം, അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുറത്തിറക്കാനുള്ള സമയം, അപകടനിരക്ക് കുറയ്ക്കൽ തുടങ്ങിയവയെല്ലാം ദേശീയ ശരാശരിയിലേക്കുയര്ത്തും. കിലോമീറ്റര്‍ വരുമാനം വർധിപ്പിക്കുന്ന തരത്തില്‍ ബസ് റൂട്ടുകളും ഓട്ടവും ക്രമീകരിക്കും. വായ്പ മുഴുവന്‍ ഓഹരിമൂലധനമാക്കി മാറ്റി പലിശ എഴുതിത്തള്ളും.
ശബരിപാതയുടെ നിർമാണം കിഫ്ബിയില്‍നിന്ന് 2000 കോടി രൂപ ലഭ്യമാക്കി പൂര്‍ത്തീകരിക്കും. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള വിപുലീകരണവും കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐ.ടി സിറ്റി വരെയുള്ള പാതയുടെ നിർമാണവും ഈ വര്‍ഷം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡി.പി.ആര് കേന്ദ്ര മാനദണ്ഡപ്രകാരം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കും. ശബരിമല വിമാനത്താവളം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലെ എയര്‍ സ്ട്രിപ്പുകൾ എന്നിവയുടെ ഡി.പി.ആര് തയാറാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.