ഷൊർണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാര ശക്തമെന്നും അത് പൊളിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കുളപ്പുള്ളിയിൽ കോൺഗ്രസിന്റെ പ്രക്ഷോഭ യാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവലിൻ കേസും സ്വർണക്കടത്തും മകൾ വീണയുടെ മാസപ്പടിയും വിജയനെ തിരിഞ്ഞ് കുത്തുന്ന കാലം വരും. ഇപ്പോൾ മോദിയുടെ സംരക്ഷണത്തിലാണ് വിജയൻ. പ്രത്യുപകാരമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കുഴൽപ്പണക്കടത്ത് കേസിൽ വിജയൻ സംരക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മോദി ഭയക്കുന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം പോലും തടസ്സപ്പെടുത്താനാണ് ഈ നീക്കം. എന്നാൽ, ഈ യുദ്ധവും കോൺഗ്രസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.കെ. ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ, ഷാനിമോൾ ഉസ്മാൻ, ഷാഫി പറമ്പിൽ, വി.എസ്. വിജയരാഘവൻ, പ്രഫ. കെ.എ. തുളസി, ജെബി മേത്തർ, ബി.ആർ.എം. ഷെഫീർ, ദീപ്തി മേരി വർഗീസ്, സി.വി. ബാലചന്ദ്രൻ, സി.പി. മുഹമ്മദ്, ടി.കെ. ബഷീർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.