തിരുവനന്തപുരം: നിയമസഭ ആക്രമണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പ്രതിഭാഗത്തിന് നൽകാതെ കോടതി മടക്കിനൽകി.
തുടരന്വേഷണത്തിൽ 11 സാക്ഷികളും നാല് രേഖകളുമുണ്ടായിരുന്നു. കോടതിയിൽ അന്വേഷണ സംഘം പ്രതികൾക്ക് നൽകാൻ കൊണ്ടുവന്ന റിപ്പോർട്ടിൽ വിശ്വസിക്കുന്ന സാക്ഷികളിലും വിശ്വാസയോഗ്യമായ സാക്ഷികളിലും രേഖകളിലും വ്യത്യാസമുള്ളതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാഴ്ച സമയം നൽകി.
ഇതുമൂലം കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാൻ വീണ്ടും കാലതാമസമുണ്ടാകും. 2019ലാണ് കേസ് കോടതിയുടെ പരിഗണനക്കെത്തിയത്. നാലു വർഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല.പ്രതികളായ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ് നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവർ വെള്ളിയാഴ്ച ഹാജരായില്ല.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.