ഘടകകക്ഷികളെ അവഗണിക്കാതെ 'വല്യേട്ടൻ'

വലിയ ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിലെത്തു​േമ്പാൾ ഘടകകക്ഷികൾക്കും അർഹമായ പ്രാതിനിധ്യം. തർക്കങ്ങളില്ലാതെ മ​​​ന്ത്രിസ്ഥാനങ്ങളുടെ വിഭജനം പൂർത്തിയാക്കാൻ എൽ.ഡി.എഫിന്​ കഴിഞ്ഞിരുന്നു. വകുപ്പുകളുടെ വിഭജനത്തിലും ആ രീതി എൽ.ഡി.എഫ്​ പിന്തുടർന്നു. പുതുതായെത്തിയ ഘടകകക്ഷികളെ കൂടി പരിഗണിച്ച്​ അവർക്ക്​ കൂടി അർഹമായ പ്രാതിനിധ്യം നൽകിയായിരുന്നു ഇക്കുറി എൽ.ഡി.എഫി​െല വകുപ്പ്​ വിഭജനം. മുന്നണിയിലെ വല്യേട്ടനായ സി.പി.എം തന്നെ ഇതിന്​ മുൻകൈയെടുത്തു. പാർട്ടി ചില വിട്ടുവീഴ്ചകൾക്കും തയാറായി.

സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാൽ ഇടത്​ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺ​ഗ്രസ്​ ജോസ്​.കെമാണി വിഭാഗത്തിന്​ ജലവിഭവ വകുപ്പാണ്​ നൽകിയത്​. കഴിഞ്ഞ വർഷം ജെ.ഡി.എസ്​ കൈവശം വെച്ചിരുന്ന വകുപ്പാണ് റോഷി അഗസ്റ്റിന്​ ഇക്കുറി കൈമാറിയത്​. ജലവിഭവ വകുപ്പ്​ നഷ്​ടപ്പെട്ട ജെ.ഡി.എസിന്​ സി.പി.എം പകരം നൽകിയത്​ വൈദ്യുത വകുപ്പാണ്​. എം.എം മണിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം നടത്തിയ വൈദ്യുത വകുപ്പ്​ ജെ.ഡി.എസിന്​ വിട്ടുനൽകുന്നതിൽ സി.പി.എം വിമുഖത കാണിച്ചില്ലെന്നത്​ ശ്രദ്ധേയമാണ്​. മന്ത്രിയെന്ന നിലയിൽ കെ.കൃഷ്​ണൻകുട്ടി നടത്തിയ പ്രവർത്തനങ്ങളിലെ മികവും അദ്ദേഹത്തി​ന്​ വൈദ്യുതി വകുപ്പിന്‍റെ ചുമതല ലഭിക്കാൻ ഇടയാക്കിയെന്നാണ്​ റിപ്പോർട്ട്​.

മാണി.സി കാപ്പന്‍റെ സീറ്റുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ എൻ.സി.പി മുന്നണി വിടുമെന്ന ഘട്ടമുണ്ടായപ്പോൾ അവരെ എൽ.ഡി.എഫിൽ തന്നെ പിടിച്ചു നിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവണ്​ എ.കെ ശശീന്ദ്രൻ. ഒന്നാം പിണറായി മന്ത്രിസഭയിൽ സി.പി.ഐ കൈവശം വെച്ചിരുന്ന വനം വകുപ്പാണ്​ ശശീന്ദ്രന്​ കൈമാറിയത്​.

ഫ്രാൻസിസ്​ ജോർജ്​ പി.ജെ ജോസഫ്​ പക്ഷത്തേക്ക്​ പോയപ്പോഴും എൽ.ഡി.എഫിൽ ഉറച്ചുനിന്ന ആന്‍റണി രാജുവിന്​ ഗതാഗത വകുപ്പാണ്​ നൽകിയത്​. വർഷങ്ങളായി എൽ.ഡി.എഫിനൊപ്പം നിന്ന ഐ.എൻ.എല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലിന്​ സുപ്രധാനമായ തുറമുഖ വകുപ്പ്​ നൽകാനും സി.പി.എം മടികാണിച്ചില്ല.

Tags:    
News Summary - The CPM has given the constituent parties the representation they deserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.