തിരുവല്ല: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭാധ്യക്ഷന് മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ (ബിഷപ് കെ.പി. യോഹന്നാൻ) മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച പുലര്‍ച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സഭ ഭാരവാഹികള്‍ ഏറ്റുവാങ്ങി പ്രാര്‍ഥന നടത്തി.
രാവിലെ 11ഓടെ നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര ജില്ല അതിര്‍ത്തിയായ വീയപുരത്ത് മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ജന്മസ്ഥലമായ നിരണത്ത് വൈകീട്ടോടെ മൃതദേഹം എത്തിച്ചു. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ ജനപ്രതിനിധികളടക്കം നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം പൂര്‍ത്തീകരിച്ചശേഷം തിരുവല്ലയിലേക്ക് വിലാപയാത്ര തുടര്‍ന്നു. കടപ്ര വഴി തിരുവല്ല കെ.എസ്.ആര്.ടി.സി കോര്‍ണറില്‍ എത്തിയ വിലാപയാത്രക്ക് തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
രാത്രി കുറ്റപ്പുഴ ബിലീവേഴ്സ് ചര്‍ച്ച് കത്തീഡ്രലിൽ എത്തിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലില്‍ സംസ്കാരശുശ്രൂഷ ആരംഭിക്കും. 11ഓടെയാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.