തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബിവറേജസ് കോർപറേഷൻ (ബെവ്കോ) എം.ഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ ബാറുകളിലൂടെയുള്ള പാഴ്സൽ വിതരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബാറുടമകൾ. വെയർഹൗസ് മാർജിൻ കൂട്ടിയതും ബാറുകളിലൂടെ സർക്കാർ നിശ്ചയിച്ച തുകയിൽ മദ്യം വിൽക്കുന്നതും നഷ്ടമുണ്ടാക്കുമെന്നാണ് ബാറുടമകൾ ചൂണ്ടിക്കാട്ടിയത്. ബാറുകൾക്കും കൺസ്യൂമർഫെഡിനും വെയർഹൗസിൽനിന്ന് മദ്യം നൽകുന്ന മാർജിൻ വർധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. നിലവിലെ സ്റ്റോക്ക് തീരുന്ന മുറക്ക് പുതിയ സ്റ്റോക്ക് എടുക്കേണ്ടതില്ലെന്നാണ് കൺസ്യൂമർഫെഡിെൻറയും തീരുമാനം.
വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ പാഴ്സല്‍ വില്‍പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതി സെക്രട്ടറി വ്യക്തമാക്കി. ബാറുടമകളുടെ ആവശ്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ബാറുടമകളുടെ ആവശ്യം ന്യായമാണെന്ന് ബെവ്കോ എം.ഡിയും ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തലത്തിൽ തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് നികുതി സെക്രട്ടറി അറിയിച്ചു. നഷ്‌ടം സഹിച്ച് മദ്യവില്‍പന നടത്താനില്ലെന്ന് യോഗത്തിന് ശേഷം ബാറുടമകള്‍ വ്യക്തമാക്കി.
ബാറുകളുടെ മാർജിൻ എട്ടിൽനിന്ന് 25 ശതമാനത്തിലേക്കും കൺസ്യൂമർഫെഡിേൻറത് എട്ടിൽനിന്ന് 20ലേക്കുമാണ് വർധിപ്പിച്ചത്. ബെവ്കോയുടേത് എട്ടിൽ തന്നെ നിലനിർത്തിയിട്ടുണ്ട്. 650ഒാളം ബാറുകളാണ് അടഞ്ഞുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.