തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന പ്രശ്നത്തിലെ ചർച്ചയിലൂടെ സമസ്തക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാൻ വാതിൽ തുറന്നിട്ടുകഴിഞ്ഞെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ. ഇനി ഇടനിലയായി മറ്റൊരു രാഷ്ട്രീയ പാർട്ടി വേണ്ട. മുസ്ലിം ലീഗ് ഇനി വിലപേശൽ നിർത്തണമെന്നും മന്ത്രി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെടുത്തത് വഖഫ് ബോർഡാണ്. ഇക്കാര്യത്തിൽ സമസ്ത കാണിച്ചത് മഹാമനസ്കതയാണ്. വഖഫ് പ്രശ്‍നം രാഷ്ട്രീയമായി കാണരുത്. മുസ്ലിം ലീഗ് അത് മനസ്സിലാക്കണം. മുസ്ലിം ലീഗിന്റെ സമരം രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.