തിരുവനന്തപുരം: പ്രചാരണരംഗത്ത് മേധാവിത്വം ഉറപ്പിക്കാൻ തീവ്രശ്രമം നടത്തുന്നതിനിടെ കോൺഗ്രസിനെ അമ്പരപ്പിച്ച് പ്രമുഖരുടെ കൊഴിഞ്ഞുപോക്കും അഭിപ്രായ സർവേകളും. വോട്ടെടുപ്പിന് 14 ദിവസം മാത്രം ശേഷിക്കെ, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പരിഹരിച്ച് പ്രചാരണം സജീവമാക്കാൻ നേതാക്കൾ പെടാപ്പാട് നടത്തുന്നതിനിടെയാണ് ഉന്നത പദവിയിലുള്ളവർ ഉൾപ്പെടെ വിട്ടുപോകുന്നത്. എല്ലാ അഭിപ്രായ സർവേകളും ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ചതോടെ യു.ഡി.എഫ് സമ്മർദത്തിലാണ്.
ശബരിമലയും ബി.ജെ.പി-സി.പി.എം ഡീൽ വിവാദവും ഉയർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ തുടക്കത്തിൽ അജണ്ട നിശ്ചയിക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നു. ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിലെ ആശയക്കുഴപ്പം തുറന്നുകാട്ടിയ യു.ഡി.എഫ്, ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിെൻറ വെളിെപ്പടുത്തലും ആയുധമാക്കി. ഇതിനിടയിലും ആഭ്യന്തരപ്രശ്നങ്ങളാണ് കോൺഗ്രസിനും യു.ഡി.എഫിനും വെല്ലുവിളിയാകുന്നത്. സീറ്റ്, സ്ഥാനാർഥി നിർണയത്തോടെ കോൺഗ്രസിലും യു.ഡി.എഫിലും ഉരുണ്ടുകൂടിയ അനിശ്ചിതത്വം ഒരുപരിധിവരെ പരിഹരിച്ചെങ്കിലും അസ്വസ്ഥതകള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇരിക്കൂറിലെ പൊട്ടിത്തെറി ഏറക്കുറെ പരിഹരിച്ചിട്ടുണ്ട്. എന്നാൽ, തർക്കത്തിെൻറ അലയൊലികൾ ഇപ്പോഴും അവിടെയും സമീപ മണ്ഡലങ്ങളിലും ശേഷിക്കുന്നു. മാരത്തൺ ചർച്ചകൾെക്കാടുവിൽ ഏലത്തൂർ സീറ്റ് തർക്കവും അനിശ്ചിതത്വവും അവസാന നിമിഷം പരിഹരിച്ചെങ്കിലും കനലുകൾ പൂർണമായി അണഞ്ഞിട്ടില്ല. തൃശൂരിൽ ചിലയിടത്ത് സ്ഥാനാർഥി നിർണയവുമായി ബന്ധെപ്പട്ട് ഉടലെടുത്ത അസ്വാസ്ഥ്യവും തുടരുകയാണ്. കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും സമാന സാഹചര്യമുണ്ട്.
അതിനിടെയാണ് പ്രമുഖർ ഉൾപ്പെടെ പാർട്ടി വിടുന്നത്. മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ അവസാനിക്കുംമുമ്പ് കെ.പി.സി.സി വൈസ്പ്രസിഡൻറ് കെ.സി. റോസക്കുട്ടി രാജിെവച്ചത് തിരിച്ചടിയായി. തൃശൂരിലെ പ്രമുഖ നേതാവ് പാർട്ടി വിടുമെന്ന പ്രചാരണവും ശക്തമാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയൻ തോമസും സെക്രട്ടറി പന്തളം പ്രതാപനും സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നത് നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരുന്നു.
ഇതിനെല്ലാം പുറമെ, ഭരണത്തുടർച്ചയെന്ന അഭിപ്രായ സർവേ പ്രവചനം യു.ഡി.എഫ് നേതാക്കളെയും അണികളെയും ഒരേപോലെ മാനസികമായി തകർക്കുന്നതാണ്. ഇതിനു പിന്നിലെ അപകടം തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.