വെള്ളിക്കുളങ്ങര: തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മകൻ അനീഷ് (30) ഒളിവിലാണ്.
വീടിന് സമീപത്തെ റോഡിൽ പുല്ല് ചെത്തുകയായിരുന്ന കുട്ടനെയും ചന്ദ്രികയെയും വെട്ടുക്കത്തി ഉപയോഗിച്ചാണ് അനീഷ് കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ച ശേഷം അനീഷ് തന്നെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ബൈക്കിൽ അനീഷ് പുറത്തേക്ക് പോയി.
ഞായറാഴ്ച പള്ളി കഴിഞ്ഞ് പോയവരാണ് മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നത് കണ്ടത്. പലപ്പോഴും അച്ഛനും അമ്മയുമായി അനീഷ് വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബവഴക്കാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.
അനീഷ് അവിവാഹിതനാണ്. വിവാഹിതയായ സഹോദരി ഭർത്താവിന്‍റെ വീട്ടിലാണ് താമസിക്കുന്നത്. അനീഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.