നാദാപുരം: അച്ഛെൻറ മരണത്തിനു പിന്നാലെ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ മകനും യാത്രയായി. ചെക്യാട് കയലോട്ട് താഴെ കീറിയ പറമ്പത്ത് രാജുവിെൻറ മകൻ സ്റ്റാലിഷ് (17) ആണ് ബുധനാഴ്ച പുലർച്ചയോടെ മരിച്ചത്. രാജുവിനും ഭാര്യ റീനക്കും മക്കളായ സ്റ്റാലിഷിനും, സ്റ്റഫിനുമാണ് ചൊവ്വാഴ്ച പുലർച്ച വീടിനകത്ത് വെച്ച് തീ പൊള്ളലേറ്റത്. രാജു ചൊവ്വാഴ്ച ഉച്ചയോടെ മരണമടഞ്ഞിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിദേശത്തുള്ള സഹോദരനെ കാത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകനും മരിച്ചത്. ഇരുവരുടെയും മൃതദേഹം വൈകീട്ട് നാലരയോടെ വീട്ടിലെത്തിച്ചു. വൻ ജനാവലിയാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. വീടിനോട് ചേർന്ന റോഡിൽ പൊതുദർശനത്തിന് വെച്ചു.
കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ സ്റ്റാലിഷിന് അന്ത്യോപചാരമർപ്പിക്കാൻ അധ്യാപകരും സഹപാഠികളും എത്തിയിരുന്നു. വിദ്യാർഥികളുടെ യാത്രാമൊഴി കണ്ണീർ കാഴ്ചയായി. ഇരുവരെയും വീട്ടുവളപ്പിൽ തൊട്ടടുത്തായി സംസ്കരിച്ചു. റീനയും ഇളയ മകൻ സ്റ്റഫിനും ഗുരുതരാവസ്ഥയിലാണ്. രാജുവും റീനയും തമ്മിലുള്ള കുടുംബവഴക്കാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.