സുഡാനിൽനിന്നുള്ള മലയാളികളുടെ ആദ്യസംഘം കേരളത്തിലെത്തി

കൊച്ചി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് ഓപറേഷൻ കാവേരിയിലൂടെ ഡൽഹിയിലെത്തിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. എറണാകുളം, ഇടുക്കി സ്വദേശികളായ ആറ് പേരാണ് ഒമ്പതരയോടെ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്.

സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കൊച്ചിയിൽ വിമാനം ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് തിരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ഗുണം ചെയ്‌തെന്നും തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാട്ടിലെത്തിയവർ പറഞ്ഞു. സുഡാനിൽനിന്ന് ഡൽഹയിലെത്തിയ 360 പേരടങ്ങുന്ന സംഘത്തിൽ 19 പേർ മലയാളികളായിരുന്നു.

വർഷങ്ങളായി ജോലി ചെയ്യുന്നവർ, അവധിക്കാലം ചെലവിടാൻ പോയവർ എല്ലാം അടങ്ങുന്ന സംഘമാണ് സുഡാനിൽനിന്നുള്ള ആദ്യ വിമാനത്തിൽ ഡൽഹിയിലെത്തിയത്. മലയാളികൾക്ക് താമസവും ഭക്ഷണവും കേരള ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്.

കേരളത്തിലേക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവില്‍ കേരളത്തിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേരളീയ പ്രവാസികാര്യ വകുപ്പിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.

Tags:    
News Summary - The first group of Malayalees from Sudan arrived in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.