തിരുവനന്തപുരം : രണ്ട് പതിറ്റാണ്ടോളമായി വനത്തിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ച് വനംവകുപ്പ്. തോൽപ്പെട്ടി റെഞ്ചിൽ തിരുനെല്ലിയിലെ കൊല്ലിമൂല കോളനിയിലെ മൂന്ന് വീടുകളാണ് പൊളിച്ചത്. ആദിവാസികളിൽതന്നെ പിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളുടെ കുടിലാണ് ഇന്നലെ രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചടുക്കിയത്.
മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് ആദിവാസികളോട് വനംവകുപ്പ് ഈ ക്രൂരത കാട്ടിയത്. ആരും സഹായിക്കാനില്ലെന്നാണ് ആദിവാസിക സ്ത്രീകൾ പറയുന്നത്. വ സ്ത്രവും ഭക്ഷണവുമെല്ലാം നഷ്ടപ്പെട്ടുവെന്നാണ് ഇവര്മർ മാധ്യമങ്ങളോട് പറഞ്ഞത്. വനവിഭങ്ങൾ ശേഖരിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ്. കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടതിനെതുടർന്ന് ആദിവാസികളെ വനം ക്വാട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പൊതുവിൽ ആദിവാസികളുടെ വനാവകാശത്തിനവേണ്ടി വാദിക്കാറില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനാണ്.
വനാവകാശ നിയമ പ്രകാരം 2005 ഡിസംബർ 13 ന് ആദിവാസികൾ അവിടെ താമസിക്കുകയാണെങ്കിൽ കുടിയിറക്കാൻ വനംവകുപ്പിനെ അധികാരമില്ല. ആദിവാസി ഗ്രാമസഭ എടുക്കുന്ന തീരുമാനത്തെ എതിർക്കാനുള്ള അധികാരം വനംവകുപ്പിനില്ല. വ്യക്തിഗത വനാവകാശത്തിനും വനവിഭങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഗോത്രവിഭാഗങ്ങളാണെങ്കിൽ സാമൂഹിക വനാവകാശത്തിനും ഈ കുടുംബങ്ങൾക്ക് അവകാശമുണ്ട്. വനാവകാശ നിയമം കാറ്റിൽപ്പറത്തിയാണ് വനംവകുപ്പ് ഈ കുടുംബങ്ങളും കുടിലുകൾ പൊളിച്ചത്. ഇക്കാര്യത്തിൽ വയനാട് കലക്ടർ അടിയന്തിരമായി ഇടപെടണണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എസ്.സി- എസ്.ടി അതിക്രമം തടൽ നിയമപ്രകാരം കേസ് എടുക്കണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ആവശ്യപ്പെട്ടു. വനാവകാശം നിയമം അട്ടിമറിക്കാൻ വനം ഉദ്യോഗസ്ഥരിൽ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വനവിഭങ്ങളുടെ ശേഖരണവും വിപണനവും നടത്തിനുള്ള അവകാശം ആദിവാസികളുടെ ഗ്രമാ സഭക്കാണ്. സംസ്ഥാനത്ത് വ്യാപകമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാകൾക്കെതിരെ നിയമവിരുദ്ധമായി ഇടപെടൽ നടത്തുണ്ടെന്നും എം.ഗീതാന്ദൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. 2006ൽ പാർലമെന്റ് പാസാക്കിയ വനാവകാശ നിയമം സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്ന് എ.ജി (അക്കൗൺന്റ് ജനറൽ ) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനാവകാശ നിയമം പഠിപ്പിക്കമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.