ലക്ഷ്യം എല്ലാവര്‍ക്കും ഭൂമിയെന്ന് മന്ത്രി കെ. രാജന്‍

കോട്ടയം: സംസ്ഥാനത്ത് എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ വകുപ്പി‍െൻറ വിഷന്‍ ആൻഡ്​​ മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐ.എൽ.ഡി.എമ്മില്‍ കോട്ടയം ജില്ലയിലെ എം.എൽ.എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറടി മണ്ണുപോലും സ്വന്തമായില്ലാത്ത പാവപ്പെട്ടവർക്ക്​ ഭൂമി ഉറപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നുവരുന്നു. സര്‍ക്കാറി‍െൻറ 100 ദിന പരിപാടിയുടെ ഭാഗമായി 12000ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടയ വിതരണം, സ്മാര്‍ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണം, ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മന്ത്രി വി.എന്‍. വാസവന്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ്​​ റവന്യൂ കമീഷണര്‍ കെ. ബിജു, സർവേ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു, ഹൗസിങ്​ ബോര്‍ഡ് കമീഷണര്‍ ദേവദാസ്, സംസ്ഥാന നിര്‍മിതി കേന്ദ്ര ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ഐ.എല്‍.ഡി.എം ഡയറക്ടര്‍ പി.ജി. തോമസ്, ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The goal is land for all, says Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.