കുതിരവട്ടത്ത്​ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: കോഴിക്കോട്​ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈകോടതിയിൽ. നാലു പേർ വീതം പകലും രാത്രിയും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തിൽ എട്ട് സെക്യൂരിറ്റി​ ജീവനക്കാരെ കൂടി നിയമിക്കണമെന്ന്​ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച നടക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്ന്​ ഇതുമായി ബന്ധപ്പെട്ട ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് സതീഷ് നൈനാൻ മാറ്റി.

മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അടുത്തിടെ നാലു പേർ ചാടിപ്പോയ വിവരം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്​ വിഷയത്തിൽ സിംഗിൾ ബെഞ്ച്​ ഇടപെട്ടത്​. 470 അന്തേവാസികളുള്ള ആശുപത്രിയിൽ നാലു താൽക്കാലിക സെക്യൂരിറ്റി ജീവനക്കാർ മാത്രമാണുള്ളതെന്നും ഇവരിൽ മൂന്നു പേർക്ക് പകലും ഒരാൾക്ക് രാത്രിയുമാണ് ഡ്യൂട്ടിയെന്നും അമിക്കസ് ക്യൂറി അറിയിച്ചിരുന്നു.

Tags:    
News Summary - The government has told the high court that it will soon appoint more security personnel in Kuthiravattam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT