തിരുവനന്തപുരം: മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതു തരം തുടർ ചർച്ചക്കും സർക്കാർ സന്നദ്ധമെന്ന് മന്ത്രി വി.എൻ. വാസവൻ. വിഷയത്തിൽ 'കൂടുതൽ ചർച്ചകൾ നടത്തിയാൽ ഒന്നിച്ച് പോകാനാകുമെന്ന' പ്രതിപക്ഷത്തിെൻറ നിർദേശം ചൂണ്ടിക്കാട്ടിയായിരുന്നു സഹകരണ ഭേദഗതി ബില്ലിലെ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രിയുടെ പ്രതികരണം. സഹകരണനിയമവുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിർമാണം നടത്തും.
കരട് തയാറാക്കാൻ അടിയന്തര നടപടി ആരംഭിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.കേരള ബാങ്ക് സഹകരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകർക്കുമെന്ന ആരോപണം ശരിയല്ല. മലപ്പുറം ജില്ല സഹകരണ ബാങ്കിനോട് സർക്കാർ വിവേചനമോ വൈരനിര്യാതന ബുദ്ധിയോ കാട്ടിയിട്ടില്ല. ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ ശ്രമത്തിെൻറ ഫലമാണ് ബാങ്കിെൻറ പുരോഗതി. ഇൗ സാഹചര്യത്തിൽ ജീവനക്കാർക്ക് അഭിപ്രായം പറയാൻ അവകാശമില്ലെന്ന് പറയുന്നത് തൊഴിലാളിവിരുദ്ധമാണ്. ആദ്യത്തെ പൂര്‍ണ സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ കേരള ബാങ്ക് 61.99 കോടി രൂപയുടെ ലാഭത്തിലാണ്.
നിഷ്ക്രിയ ആസ്തി 14.40 ശതമാനമാണ്. കേരള ബാങ്കിെൻറ 769 ശാഖകൾക്ക് റിസർവ് ബാങ്ക് അംഗീകാരം കിട്ടിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ കേരളബാങ്കിന് കീഴിൽ ഒാൺലൈൻ സേവനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.