കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വസതിയായ 'സദ്ഗമയ' ഏറ്റെടുത്ത് അദ്ദേഹത്തിനുള്ള സ്മാരകമാക്കി മാറ്റുന്ന നടപടികളുമായി സർക്കാർ. ഇതിന്‍റെ ആദ്യഘട്ട ചർച്ച ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണയ്യര്‍ വിശ്രമജീവിതം നയിച്ച എറണാകുളം എം.ജി റോഡിലെ 'സദ്ഗമയ' സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷ്ണയ്യർക്ക് സ്മാരകം നിര്‍മിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് കൃഷ്ണയ്യരുടെ മക്കളെ അറിയിക്കുകയായിരുന്നു.
ചെന്നൈയിലുള്ള മകനുമായി സംസാരിച്ചു. വീട് വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ മക്കള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിലവിലെ രൂപത്തില്‍ ഈ വീട് സര്‍ക്കാറിന് വിലയ്ക്ക് കൈമാറുന്നതിന് മക്കള്‍ക്ക് എതിര്‍പ്പില്ല. സർക്കാർ ഏറ്റെടുക്കുന്നതിൽ കുടുംബത്തിനും സന്തോഷമുണ്ട്.
വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.