തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നത്തിൽ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഭൂപതിവ് നിയമ ഭേദഗതി ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമ ഭേദഗതിക്ക് പിന്നാലെ ചട്ടത്തിൽ മാറ്റംവരുത്താൻ നടപടി സ്വീകരിക്കും.
ഇടുക്കിയിലെ പട്ടയഭൂമിയിലെ നിർമാണങ്ങൾ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ക്രമപ്പെടുത്തും. 1500 ചതുരശ്ര അടിവരെയുള്ള നിർമാണങ്ങളാണ് ക്രമപ്പെടുത്തുക. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താൻ ഉയർന്ന ഫീസ് ഈടാക്കും.
നിർമാണങ്ങൾ ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് റവന്യു, കൃഷി, വനം വകുപ്പുകളുടെയും അഡ്വക്കേറ്റ് ജനറലിന്‍റെയും അഭിപ്രായങ്ങൾ തേടാനും ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഇടുക്കിയിലെ പട്ടയങ്ങളെ കുറിച്ചുള്ള മറ്റ് പരാതികളും പരിഹരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.