ഭൂരിപക്ഷം സ്​ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ്​ ഹൈകമാൻഡ്​ നിർദേശം- ആൻറണി

ന്യൂഡൽഹി: വരുന്ന നിയമസഭ തെര​െഞ്ഞടുപ്പിൽ കോൺഗ്രസി​െൻറ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈകമാന്‍ഡ്​ നിര്‍ദേശമെന്ന്​ എ.കെ. ആൻറണി. അതിൽ കൂടുതലും യുവാക്കളും വനിതകളുമായിരിക്കുമെന്നും ആൻറണി വ്യക്​തമാക്കി.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം ഹൈകമാൻഡ്​ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു ആൻറണി. താരിഖ് അന്‍വര്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ളവരുമായി സംസാരിച്ചുവെന്ന്​ ആൻറണി പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് സോണിയയും രാഹുലും പറഞ്ഞത്.

കോണ്‍ഗ്രസും യു.ഡി.എഫും നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ജനവിശ്വാസമാര്‍ജിക്കും. കേരളം തിരിച്ചുപിടിക്കണം. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് ജനകീയ മാനിഫെസ്​റ്റോ തയാറാക്കാൻ സോണിയയും രാഹുലും ആവശ്യപ്പെട്ടെന്നും ആൻറണി പറഞ്ഞു. 

Tags:    
News Summary - The High Command has suggested that the majority of candidates should be newcomers - Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.